കാത്തിരിപ്പ് സുഖകരമായ ഒരനുഭവമാണ്,
അനുനിമിഷം നിങ്ങള്‍ മെഴുതിരിപോലെ സ്വയം എരിഞ്ഞൊടുങ്ങുന്നില്ലെങ്കില്‍...
മൂന്നോ നാലോ വയസ്സുകാണും അന്ന്.
ജോലി കഴിഞ്ഞ് വരുന്ന ഉമ്മയെ കാത്ത് റോഡിലേയ്ക്ക് നോക്കി കണ്ണും കഴുത്തും വേദനിച്ച നാളുകള്‍...
'നെല്ലിശ്ശേരി' എന്നു പേരുള്ള മഞ്ഞച്ചായമടിച്ച ബസ് ദൂരെ കാണുമ്പോള്‍ വലിയ ആശ്വാസമാണ്. അങ്ങകലെനിന്നുതന്നെ ഉമ്മയെ തിരിച്ചറിയാം.
നീലനിറമുള്ള രണ്ട് സാരികളേ അന്ന് ഉമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
നന്നേ മെലിഞ്ഞ പ്രകൃതമായിരുന്നു അന്ന് ഉമ്മയ്ക്ക്.
ചില ദിവസങ്ങളില്‍ ആ ബസ്സില്‍ ഉമ്മ ഉണ്ടാവാറില്ല...
അടുത്ത ബസ്സ് രാത്രിയായാലാണ് വരിക.
രാത്രിയെന്നത് ഒരു സമയമല്ല, ഇരുട്ട് മാത്രമാണന്ന് രാത്രി.
നെല്ലിശ്ശേരിയില്‍ വരാത്ത ഉമ്മയെ ചീത്തപറഞ്ഞുകൊണ്ട് മറ്റമ്മ പരിഭ്രമം ഒതുക്കിവെയ്ക്കും...
അടുത്ത ബസ്സിനും ഉമ്മ വന്നില്ലെങ്കില്‍ ആദ്യം കരയുന്നത് മറ്റമ്മയായിരിക്കും.. കൂടെ ഞങ്ങള്‍ കുട്ടികള്‍ മൂന്നുപേരും.
ഫോണോ ബൈക്കോ ഇല്ലാത്ത കാലമാണ്.
പോയി അന്വേഷിക്കാന്‍ ആരുമില്ല.
മറ്റൊരു കാത്തിരിപ്പിന്‍റെ ഓര്‍മ അഞ്ചോ ആറോ വയസ്സുള്ളപ്പോഴത്തെയാണ്. സ്ക്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ഒച്ചയും അനക്കവുമില്ലാത്ത ചില ദിവസങ്ങള്‍...
വീടിന്‍റെ നാലതിരിലേയ്ക്കും അസ്വസ്ഥതയോടെ തനിച്ചുള്ള നടപ്പ്...
ലോകം, കുട്ടികള്‍ക്ക് ആവശ്യത്തിലേറെ വലുതാണ്...
സന്ധ്യകനക്കുന്നതോടെ വിതുമ്പല്‍ കരച്ചിലായിട്ടുണ്ടാവും...
'അരവിന്ദന്‍റെ അതിഥികളി'ലെ അമ്മ നഷ്ടപ്പെട്ട ആ കുഞ്ഞിന്‍റെ ജീവിതം എത്രയോ വട്ടമാണ് ഞാന്‍ ജീവിച്ചുതീര്‍ത്തത്!
മറ്റുള്ളവര്‍ക്ക് നമ്മളെ നഷ്ടപ്പെട്ടു എന്ന അറിവ്, നമുക്ക് മറ്റുള്ളവരെ നഷ്ടപ്പെട്ടു എന്ന തോന്നലിനേക്കാള്‍ ഭയാനകമാണ്...
ഇന്നിപ്പോള്‍ നാല്പത്തിയൊന്നാമത്തെ വയസ്സില്‍ തീര്‍ത്തും അശരണനായി ഞാനാരെക്കാത്താണ് ഉരുകിത്തീരുന്നതെന്ന ചോദ്യത്തിന് ഉത്തരമൊന്നുമില്ല.
ഒരിക്കലും വരാത്ത ഏതോ ഗോദോ...
അത് പ്രണയമോ മരണമോ എന്തുതന്നെയായിരുന്നാലും,
ഒറ്റയ്‍ക്കേങ്ങലടിച്ച ബാല്യത്തിലെ കാത്തിരിപ്പിനോളം തീവ്രതയില്ല മറ്റൊരു കാത്തിരിപ്പിനും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ